Content Preview: rss
1410 days ago
വടകര മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുന്ന പവിത്രന്‍ തീക്കുനിയുടെ മുഖചിത്രവുമായി കഴിഞ്ഞവര്‍ഷമൊരു കലാകൌമുദി ഇറങ്ങിയത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവണം. കവര്‍സ്റ്റോറിയായാണ് പവിത്രനുമായുള്ള അഭിമുഖം, കലാകൌമുദി പ്രസിദ്ധീകരിച്ചത്. പവിത്രന്റെ ജീവിതവീക്ഷണത്തോട് യോജിച്ചും വിയോജിച്ചും കുറേപ്പേര്‍ കവിക്ക് നേരിട്ട് കത്തെഴുതിയെത്രെ. ഈ പ്രതികരണങ്ങളില്‍ വികാരതരളിതനായ പവിത്രന്‍, കലാകൌമുദിക്കെഴുതിയ കത്ത് ഒരു ചരിത്ര സംഭവമാണ്. ഒരു നാവും ഒരു നട്ടെല്ലുമുള്ള പവിത്രന്‍, (അങ്ങിനെയാണ് കവി സ്വയം പരിചയപ്പെടുത്തുന്നത്!) ഏഷ്യാനെറ്റില്‍ കണ്ണാടി അവതരിപ്പിക്കുന്ന താടിക്കാരനെ തലക്കിട്ടു കൊട്ടിക്കൊണ്ടാണ് കത്തു തുടങ്ങുന്നത്. കലാകൌമുദിയില്‍ പവിത്രനെ പരിഹസിച്ചുകൊണ്ട് താടിക്കാരനെഴുതിയ ലേഖനത്തിനുള്ള മറുപടിയാണ് ഈ തലക്കിട്ടു കൊട്ടല്‍. ഹരോള്‍ഡ് പിന്റര്‍ മരിക്കാന്‍ കിടക്കുമ്പോള്‍ പവിത്രനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്ന ചരിത്ര മുഹൂര്‍ത്തമാണ് അടുത്ത പാരഗ്രാഫില്‍. ഹരോള്‍ഡ് പിന്ററെന്ന് ഉദ്ദേശിച്ചത് കവി (?) പിന്റോയെയാണ്. പവിത്രന്‍ തൊട്ടിലില്‍ ഇട്ടാട്ടുമ്പോള്‍ പേര് മാറിപ്പോയതാണേ! പൂജപ്പുര സെണ്ട്രല്‍ ജയിലിലെ തടവുകാരായ ഷിബുവും ...
1470 days ago
സുഹൃത്തുക്കളേ, എനിക്ക് അടിയന്തിരമായി സഹായം ആവശ്യമുണ്ട്. മൈക്രോസോഫ്റ്റിന്‍റെ ഒരു ടൂള്‍ ഉപയോഗിച്ചാണ് ഞാന്‍ യൂണിക്കോഡ് ടൈപ്പ് ചെയ്യുന്നത്. നിങ്ങളില്‍ പലരും യൂണിക്കോഡ് ടൈപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്നത് വരമൊഴിയല്ലേ? പക്ഷേ, വരമൊഴിയില്‍ നിന്ന് യൂണിക്കോഡിലേക്ക് എക്സ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചില്ലക്ഷരങ്ങള്‍ എല്ലാം ബോക്സുകളാവുന്നു. എന്തുകൊണ്ടാണിങ്ങനെ? വരമൊഴി ഉപയോഗിച്ച് എനിക്കു ചില്ലറ ജോലികളുണ്ട്. മൈക്രോസോഫ്റ്റിന്‍റെ ടൂള്‍ എനിക്കീ ജോലിക്ക് ഉപയോഗിച്ചു കൂടാ. (വിശദമായി പിന്നെ പറയാം.) വിന്‍ഡോസ് എക്സ്പിയിലാണ് ഞാനീ ജോലി ചെയ്യേണ്ടത്. എസ്പി2 പാക്കും ഉണ്ടായിരിക്കും. മലയാളം IMEയെ വിശ്വസിക്കാന്‍ കൊള്ളില്ല. തോന്നിയ നിലയ്ക്കാണ് അതിന്‍റെ പ്രവര്‍ത്തനം. എനിക്കേല്‍പ്പിച്ചിട്ടുള്ള ജോലി ചെയ്യാന്‍ വരമൊഴി മാത്രമാണ് ശരണം. എന്നാല്‍ വരമൊഴിയിലെ ചില്ലക്ഷര പ്രശ്നം എന്നെ വലയ്ക്കുന്നു. വരമൊഴി FAQവില്‍ പോയി, അവിടെ പറഞ്ഞിരിക്കുന്ന പോലെയൊക്കെ ചെയ്തു. എന്നിട്ടും വരമൊഴി വഴങ്ങുന്നില്ല. വരമൊഴിയിലെ ചില്ലക്ഷര പ്രശ്നം പരിഹരിക്കാന്‍ ആരെങ്കിലുമൊന്നു സഹായിക്കൂ. (Please mail me at benny@webdunia.com) അനുബന്ധം 1 സഹായം ...
1475 days ago
പഴയ പാട്ടുകള്‍ പാട്ടുകളല്ല, പകരം പട്ടുനൂലുകളാണ്. (പൊട്ടാത്ത പൊന്നിന്‍ കിനാവുകൊണ്ടൊരു പട്ടുനൂലൂഞ്ഞാല കെട്ടട്ടെ ഞാന്‍!) വരികളുടെ അര്‍ത്ഥഭംഗിയും സംഗീതത്തിന്‍റെ മാധുര്യവും പാടുന്നയാളുടെ പ്രതിഭാവിലാസവുമെല്ലാം നല്ല പാട്ടിന്‍റെ ഘടകാംശങ്ങള്‍ തന്നെ. എന്നാല്‍ ഇവയ്ക്കെല്ലാം ഉപരിയായി, ഏതൊക്കെയോ അനുഭവങ്ങളുടെ ഓര്‍മ്മകളിലേക്ക് നമ്മെ പിന്നോട്ട് വലിച്ചിഴയ്ക്കുന്ന പട്ടുനൂലുകളാണ് പഴയ പാട്ടുകള്‍. വയസ്സേറും തോറും പഴയപാട്ടുകളോടുള്ള കൂടി വരുന്നു, ഒപ്പം പട്ടുനൂലിന്‍റെ ശക്തിയും. ജെയ്സിയുടെ (എന്‍റെ ഭാര്യയുടെ) ഇഷ്ടഗാനപട്ടികയില്‍ ഞാനിഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന പാട്ടുകളുടെ അവസ്ഥ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. മിക്കപ്പോഴും ഏറ്റവും താഴെയാണ് അവയുടെ സ്ഥാനം. "സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍" എന്ന പാട്ടിനേക്കാളും അവളെ സ്വാധീനിച്ചിട്ടുള്ളത് "എന്നോടെന്തിനീ പിണക്കം, എന്തിനാണെന്നോട് പരിഭവം" എന്ന പാട്ടാണ് എന്നത് എനിക്ക് ഇപ്പോഴും മനസ്സിലാവാത്ത കാര്യമാണ്. "എന്നോടെന്തിനീ പിണക്കം' എന്നു പാടുമ്പോള്‍ എന്തൊക്കെയോ ഓര്‍മ്മകള്‍ അവളിലേക്ക് ഇരച്ചു ...
1478 days ago
ലോക്കലൈസേഷന്‍ ഭ്രാന്തുമൂത്തു കവിതയും മൊഴിമാറ്റം ചെയ്യാന്‍ ഒരുങ്ങിയതാണേ! പെരിങ്ങോടന്‍റെ ബ്ലോഗില്‍ നിന്ന് ഉമേഷിന്‍റേതിലേക്ക് ചാടിക്കയറിയപ്പോള്‍, സുജാത എന്നു പേരായ പെണ്‍കുട്ടി രചിച്ചതാണെന്ന കുറിപ്പുമായി കിടന്നിരുന്നതാണ് താഴെ കൊടുത്തിരിക്കുന്ന വരികള്‍. അതിന് താഴെയുള്ളത് ഉമേഷിന്‍റെ മൊഴിമാറ്റം. അതിനും താഴെയുള്ളത് എന്‍റേതും. The music of silence Entered my heart And made seven holes To make it a flute ഈ നിശ്ശബ്ദത - ഉണ്ടിതിന്നൊരു നറും സംഗീതം - ഇന്നെന്റെയീ ഗാനത്തിന്നു വിതുമ്പി നിന്ന ഹൃദയം തന്നില്‍ക്കടന്നിട്ടിതാ ഞാനോരാതെ, യതിന്റെയുള്ളിലതുലം ദ്വാരങ്ങളേഴെണ്ണമി- ട്ടാനന്ദാമൃതമേകിടുന്ന മുരളീനാദത്തെയുണ്ടാക്കി ഹാ! മൂകത മീട്ടും ഗീതം വന്നുതൊട്ടപ്പോളുള്ളം അത്ഭുതം, സപ്തദ്വാര മേളിതം കുഴലായി! "മേളിതം" എന്ന എന്‍റെ പ്രയോഗത്തിന് സാധുത ഉണ്ടോ എന്ന് അറിയില്ല. "മേളിക്കുക" എന്നാല്‍ "ചേരുക" എന്നാണ് ഒരു അര്‍ത്ഥം. "മേള" എന്നാല്‍ "ചേരല്‍" എന്നും. അപ്പോള്‍ "മേളിതം" എന്നാല്‍ "ചേര്‍ന്നുള്ള" എന്ന അര്‍ത്ഥം കിട്ടുമെന്നുള്ള വിചാരമാണ് ...
1487 days ago
നൌകരിയിലും മോണ്‍സ്റ്ററിലും "ഇരകളെ" കിട്ടാതാവുമ്പോള്‍, കമ്പനികള്‍ക്ക് ദൈവം തമ്പുരാന്‍ തന്നെ ശരണം. ഹൈ എന്‍ഡ് പ്രോഗ്രാമിംഗും ക്രിയേറ്റീവ് ഡിസൈനിംഗും തൊട്ട് പാട്ടെഴുതാന്‍ വരെയുള്ള സകല ഗുലുമാല്‍ ജോലികള്‍ക്കും വേണ്ട റസ്യൂമെകള്‍ ജോബ് സൈറ്റുകളിലുണ്ട്. എന്നാല്‍ "water water everywhere, but, not a drop to drink at all" (വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളി കുടിക്കാനില്ലെത്രെ എന്ന് ലോക്കലൈസേഷന്‍!) എന്നു പറഞ്ഞ പോലെയാണ് പല കമ്പനികളും, പ്രത്യേകിച്ച് ലാംഗ്വേജ് കമ്പ്യൂട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവ. ലിനക്സിന്‍റെയും വിന്‍ഡോസ് എക്സ്പിയുടെയും മലയാളം പതിപ്പുകള്‍ അടുത്തുതന്നെ വിപണിയില്‍ ലഭ്യമാവും. (ലിനക്സ്, മലയാളം പതിപ്പ് ഇറക്കിക്കഴിഞ്ഞോ?) അവ എത്തിയാല്‍? കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മോണിറ്ററില്‍ തെളിയുന്നത് മലയാളമായിരിക്കും. എന്തിനും ഏതിനും കമ്പ്യൂട്ടറില്‍ മലയാളം എന്ന അവസ്ഥ. നമ്മളിത് അസ്സലായി പരിചയിച്ചു എന്നിരിക്കട്ടെ. ഇംഗ്ലീഷ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ നമ്മള്‍ വെറുത്തുപോവില്ലേ? അല്ലെങ്കില്‍ അവഗണിക്കില്ലേ? കേരളാ ബ്ലോഗ് റോളില്‍ കയറി, മലയാളം ...



